FLASH NEWS

കുടവയർ കുറയ്ക്കാം : ഈ ടിപ്സുകൾ ചെയ്ത് നോക്കൂ

January 12,2023 06:00 PM IST

വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പും കുടവയറും കുറയ്ക്കാൻ ആഗ്രഹമില്ലാത്തവർ ആരാണുള്ളത് ? വ്യായാമം ചെയ്യുക , ഭക്ഷണം നിയന്ത്രിക്കുക തുടങ്ങിയ മാർഗങ്ങളും ഇവർ തേടാറുണ്ട്.അത്തരക്കാർ ശീലിക്കേണ്ട ചില ഭക്ഷണ പഥാർത്ഥങ്ങൾ പരിചയപ്പെടാം :

 

മഞ്ഞള്‍ ചായ ആണ് ഇതിലൊന്ന്. മഞ്ഞളിൽ ധാരാളമുള്ള പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവക്ക് മികച്ച ഔഷധ ഗുണമുണ്ട്. മഞ്ഞൾ ചായ ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും ഇവ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടതാണ്.

 

ആപ്പിള്‍ സിഡര്‍ വിനാഗറാണ് മറ്റൊന്ന്. ഇതിലടങ്ങിയ അസറ്റിക്ക് ആസിഡ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, ഭക്ഷണത്തോടുള്ള അമിതമായ താൽപര്യം കുറയ്ക്കാനും  സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒന്നോ രണ്ടോ സ്പൂൺ വിനാഗർ എന്ന നിലയ്ക്ക് മാത്രമേ ഇവ ഉപയോഗിക്കാവൂ. 

 

 

 ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പച്ചക്കറിയായ ക്യാരറ്റു കൊണ്ടുള്ള ജ്യൂസാണ് മൂന്നാമത്തെ പരിഹാരം. കലോറി വളരെ കുറഞ്ഞ ക്യാരറ്റില്‍  ധാരാളം ഫൈബര്‍ അടങ്ങിയതിനാൽ ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും.

 

ഗ്രീന്‍ ടീ ആണ് ശീലമാക്കേണ്ട മറ്റൊന്ന്. ആന്‍റി ഓക്‌സിഡന്‍റുകളുടെ സമ്പന്ന ഉറവിടമായ ഗ്രീൻ ടീ , ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.